തലശ്ശേരിയിൽ ന്യൂമാഹി പോലീസ് എം.ഡി.എം.എയുമായി യുവതിയെ പിടികൂടി. തലശ്ശേരി മട്ടാമ്പ്രം സ്വദേശിനിയായ പി.കെ. റുബൈദയാണ് പിടിയിലായത്.


പരിമഠം ദേശീയപാതയ്ക്ക് സമീപം രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്. ഇവരിൽ നിന്ന് 1.389 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
ന്യൂമാഹി സ്റ്റേഷനിലെ പോലീസ് സംഘം ഡാൻസാഫ് (DANSAF) ടീം അംഗങ്ങളോടൊപ്പം ചേർന്നാണ് പരിശോധന നടത്തിയത്
Young woman arrested with drugs